KeralaNEWS

പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഏറ്റവും നല്ല സമയം ഏതാണ് ?

സെക്സ് ചെയ്യാനുള്ള സമയം രാത്രി എന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്.പ്രത്യേകിച്ച് മലയാളികൾ.എല്ലാ ജോലിയും തീര്‍ത്ത ശേഷം രാത്രിയിൽ സെക്സ് ആസ്വദിക്കാമെന്നാണ് ഇതിന് പിന്നിൽ.എന്നാൽ മോണിംഗ് സെക്സിന് ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നല്‍കാന്‍  സാധിക്കും.മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും.ഇത് സെക്സ് കൂടുതൽ ആസ്വദിക്കാനും സഹായിക്കും.

പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു.ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തില്‍. ഈ നേരമുള്ള സെക്സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട.ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്ബോള്‍ ശരീരം പുറംതള്ളുന്നത്.അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം.

 

Signature-ad

 

വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്.പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്നും  പഠനങ്ങളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: