ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം
ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം. ചിന്ത വാരികയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണെന്നും നക്സല്‍ബാരി ഉണ്ടായതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്നും നവയുഗത്തില്‍ കുറ്റപ്പെടുത്തി.
ശരിയും തെറ്റും സിപിഎമ്മിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുവാക്കള്‍ക്ക് സായുധവിപ്ലവ മോഹം നല്‍കിയത് സിപിഎം ആണ്. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗ വഞ്ചകര്‍ എന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും നവയുഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സിപിഐയെ വിമര്‍ശിച്ച് ചിന്താ വാരികയില്‍ ലേഖനമെഴുതി തര്‍ക്കത്തിന് തുടക്കമിട്ടത് ഇ. രാമചന്ദ്രനാണ്. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാർ എന്നിങ്ങനെയായിരുന്നു ചിന്തയിലെ വിമർശനം. ഇതിന് പിന്നാലെ ലേഖനത്തിന് പാർട്ടി പ്രസിദ്ധീകരണത്തിലൂടെ മറുപടി നൽകുമെന്ന് കാനം രാജേന്ദ്രന് പ്രതികരിച്ചിരുന്നു.