പത്തനംതിട്ട: പന്തളത്തും തിരുവല്ലയിലും ഉണ്ടായ രണ്ടു വിത്യസ്തമായ വാഹനാപകടത്തിൽ മൂന്നു അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.പന്തളത്ത് ഉണ്ടായ വാഹനാപകടത്തില്‍ 2 ആസാം സ്വദേശികളാണ് മരിച്ചത്.കെ എസ് ആര് ടി സി മിന്നല്‍ ബസും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ആസാം ഡിമാജി സ്വദേശികളായ കിരണ്‍ ചെരണ്കിയ (29) മന്റു (22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി 10.30 യോടെ മെഡിക്കല്‍ മിഷന് ജംക്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇരുവരും പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.തിരുവല്ല ആലുംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്.ആലംതുരുത്തി ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.