KeralaNEWS

ഐഎസ്‌എൽ ഫൈനലിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്‌എസ്ഡിഎല്‍) ഇന്ന് 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫൈനലിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.ടിക്കറ്റുകള്‍ ഇപ്പോള്‍ BookMyShow.com-ല്‍ ലഭ്യമാണ്.
150 രൂപയുടെയും 99 രൂപയുടെയും ടിക്കറ്റുകള്‍ ആണ് വിൽപ്പനയ്ക്ക് ഉള്ളത്. ഫൈനലില്‍ നേരത്തെ പകുതി കാണികള്‍ക്കായിരുന്നു സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിരുന്നതെങ്കിൽ  ഇപ്പോള്‍ 100% കപ്പാസിറ്റി തന്നെ അനുവദിച്ചിട്ടുണ്ട്.

മാര്‍ച്ച്‌ 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ്  ഫൈനൽ.ഫൈനലിൽ  കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടെങ്കില്‍ സ്റ്റേഡിയം മഞ്ഞ കടലാകും എന്നാണ് പ്രതീക്ഷ.നീണ്ട രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നത്.

Back to top button
error: