KeralaNEWS

ഇത് കര്‍ഷക സൗഹൃദ ബജറ്റ്

കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന ന്യൂനത പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റിന്റെ വലിയ പ്രത്യേകത. ജലവിഭവ മേഖലയ്ക്ക് 552 കോടി നീക്കിവച്ചിട്ടുള്ള ബജറ്റില്‍ രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി മാറ്റിവെച്ചു. ആലപ്പുഴ, വയനാട് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണി തടയാന്‍ 33 കോടിയുടെ പദ്ധതികള്‍. കാര്‍ഷിക മേഖലയിലെ സിംഹഭാഗവും മാറ്റിവച്ചത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ്. മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി 175 കോടിയുടെ ധനസഹായത്തോടെ ഏഴ് ജില്ലകളില്‍ അഗ്രിടെക് സേവന കേന്ദ്രങ്ങളും സ്ഥാപിക്കും.

റബര്‍ സബ്സിഡിക്ക് ബജറ്റില്‍ 500 കോടി വകയിരുത്തിയപ്പോള്‍ നാളികേര വികസനത്തിന് 73.90 കോടി രൂപ മാറ്റിവെച്ചു. റബര്‍ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ റബറിന്റെ വിലയും ഉല്‍പ്പാദനവും ഉപഭോഗവും ഒരു പോലെ വര്‍ധിപ്പിക്കും. റബറൈസ്ഡ് റോഡുകള്‍ കൂടുതല്‍ നിര്‍മിക്കും.

Signature-ad

 

പ്ലാന്റേഷന്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പഴവര്‍ഗ കൃഷികളെ കൂടി ഉള്‍പ്പെടുത്തും. റബര്‍, കാപ്പി, തേയില, ഏലം എന്നിവയ്ക്കൊപ്പം പഴവര്‍ഗ കൃഷികളെ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

നെല്‍കൃഷി വികസനത്തിന് കര്‍ഷകര്‍ക്കുള്ള ധനസഹായം ഹെക്ടറിന് 5500 രൂപ നിരക്കില്‍ നല്‍കുന്നതിനും നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 3000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനും 60 കോടി രൂപ വകയിരുത്തി. ഇതുള്‍പ്പെടെ നെല്‍കൃഷി വികസനത്തിനായി 76 കോടി രൂപയാണ് വകയിരുത്തിയത്. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തി.

കൃഷി വകുപ്പിന്റെ അടങ്കല്‍ തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 48 കോടിയുടെ വര്‍ധനവുണ്ട്. റബര്‍ സബ്സിഡിക്ക് ബജറ്റില്‍ 500 കോടി വകയിരുത്തിയപ്പോള്‍ നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയായി ഉയര്‍ത്തി. നാളികേര വികസനത്തിന് 73.90 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്

Back to top button
error: