KeralaNEWS

പാതയോരത്തെ തണൽമരങ്ങൾ ഓർമ്മയാകുന്നു

ത്തിയുയരുന്ന വേനൽച്ചൂടിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച നമ്മുടെ പാതയോരത്തെ പല മരങ്ങളും ഇന്നില്ല.ബസ്‌ സ്റ്റോപ്പുകളിൽ തലയുയർത്തി നിന്ന ബദാം മരങ്ങൾ മുതൽ റോഡിനിരുവശത്തുമുള്ള നൂറുകണക്കിന്‌ വൃക്ഷങ്ങൾ യാത്രക്കാർക്ക്‌ പകരുന്ന കുളിർമ ചെറുതല്ലായിരുന്നു.വാഹനം നിർത്തി അൽപ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ തണലായിരുന്നു എന്നും യാത്രക്കാരുടെ ആശ്രയം.റോഡ് വികസനത്തിന്റെ പേരിലാണ് ഇങ്ങനെ കൂടുതലും ഈ മരങ്ങളുടെ കടയ്ക്കൽ കോടാലി വീഴുന്നത്.

 

വികസനത്തിന്റെ പേര് പറഞ്ഞ് സംസ്ഥാന പാതയോരത്തെ വന്‍ തണല്‍ മരങ്ങളെല്ലാം മുറിച്ചു നീക്കുന്നത് ഇന്ന് വ്യാപകമാണ്.  കൊടുംചൂടില്‍ നിന്നും റോഡിലെ വാഹനമലിനീകരണത്തില്‍ നിന്നുമെല്ലാം ആശ്വാസമായിരുന്നു വഴിയിലെ ഈ തണല്‍മരങ്ങളെല്ലാം.ഇതില്‍ നൂറ്റാണ്ട് പിന്നിട്ട വന്‍ തണൽമരങ്ങളും ഉൾപ്പെടും.

Signature-ad

 

വേനല്‍ക്കാലത്തെ കടുത്ത ചൂടിന് മാത്രമല്ല, മഴക്കാലത്തും ആളുകള്‍ക്ക് കുടപോലെ ആശ്വാസമായി നില്‍ക്കുന്ന മരങ്ങള്‍ കൂടിയാണ് ഇവ.നന്നായി മാങ്ങയുണ്ടാവുന്ന വിവിധ ഇനം മാവുകളും റോഡരികില്‍ ധാരാളമാണ്.അതേപോലെ പുളി മരങ്ങൾ,അരയാലുകൾ, പാതകളിൽ ചുവന്ന പൂക്കളം തീർക്കുന്ന മെയ് ഫ്ലവർ മരങ്ങൾ… തുടങ്ങി ധാരാളം ഇനത്തിൽ പെട്ട വൃക്ഷങ്ങൾ.

 

ഭൂമിക്ക് ധാരാളം ഓക്‌സിജന്‍ നല്‍കുന്ന മരമാണ് ആല്‍മരം.ആല്‍മരം ഒരു മണിക്കൂറില്‍ മൂവായിരം ടണ്‍ ഓക്സിജന്‍ പുറപ്പെടുവിക്കുന്നു.ആല്‍മരം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുത്താണ് ഓക്സിജന്‍ പുറത്തുവിടുന്നത്.അതിനാൽത്തന്നെ ഇത് അന്തരീക്ഷത്തെ ശുദ്ധമാക്കി നിര്‍ത്താൻ സഹായിക്കുന്നു.

 

പരിസ്ഥിതി കടുത്ത ആശങ്ക നേരിടുമ്പോള്‍ ഇങ്ങനെ പാതയോരത്ത് നിൽക്കുന്ന മരം മുറിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിസ്ഥിതി സ്‌നേഹികള്‍ ഉയര്‍ത്തുന്നുണ്ട്.പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നില്ലാത്തതും വച്ചുപിടിപ്പിച്ചാല്‍ തന്നെ വളര്‍ന്ന് വരാനെടുക്കുന്ന കാലവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍, മരം നില്‍ക്കുന്നത് വരെയുള്ള ഭാഗം വരെയായി റോഡ് വീതി കൂട്ടിയെടുത്ത് തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നത് ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം.ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഗ്രീൻ വെയ്നും ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.

Back to top button
error: