NEWS

പിണറായി സർക്കാരിന് അടുത്ത പൊല്ലാപ്പ് ,കിഫ്ബി ക്കെതിരെ ഇ ഡി അന്വേഷണം

കിഫ്ബി ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സർക്കാർ .ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി .250 കോടി രൂപ യെഎസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം .

കേന്ദ്ര ധനകാര്യമന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത് .ജാവേദ് അലിഖാൻ എംപിയുടെ ചോദ്യത്തിന് മറുപടി ആയാണ് ഇക്കാര്യം അനുരാഗ് താക്കൂർ പറഞ്ഞത് .കൂടുതൽ വിവരം പുറത്ത് പറയാൻ ആവില്ലെന്നും മന്ത്രി അറിയിച്ചു .

Signature-ad

യെ എസ് ബാങ്കിൽ കിഫ്ബിയ്ക്ക് 268 കോടി നിക്ഷേപം ഉണ്ടെന്നു പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആരോപണം ആയി ഉന്നയിച്ചിരുന്നു .എന്നാൽ ഇത് അവാസ്തവം എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത് .2019 ൽ യെഎസ് ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു .അപ്പോൾ ബാങ്കിന് ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ടായിരുന്നു .എന്നാൽ 2019 പകുതി ആയപ്പോൾ ബാങ്കിന്റെ റേറ്റിംഗ് കുറയുന്ന പ്രവണത കാണിച്ചു .കിഫ് ബിയുടെ ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി ഇക്കാര്യം തിരിച്ചറിഞ്ഞെന്നും പിന്നാലെ പണം പിൻവലിച്ചെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു .

Back to top button
error: