പുതിയ നാല് സയൻസ് പാർക്കുകൾ കൂടി വരുന്നു
സ്ഥാനത്ത് പുത്തന്‍ വികസന മേഖലകളാണ് ഇത്തവണ ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പുതിയ നാല് സയൻസ് പാർക്കുകൾ കൂടി വരുന്നു എന്ന വാര്‍ത്ത ശാസ്ത്ര ലോകം സ്വാഗതം ചെയ്തിരിക്കുന്നു. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. 1000 കോടി രൂപ മുതൽ മുടക്കിലാണ് സയൻസ് പാർക്കുകൾ വരുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. പദ്ധതിക്കായി ഉപകരണ സംഭരണ ഫണ്ട് രൂപീകരിക്കും.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപമാണ് സയൻസ് പാർക്കുകൾ ആരംഭിക്കുക. ഡിജിറ്റൽ സർവകലാശാലയ്ക്കു സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. ഓരോ സയൻസ് പാർക്കും 200 കോടി രൂപ മുതൽ മുടക്കിലുള്ളതും 10 ലക്ഷം ച.അടി വിസ്തീർണമുള്ളതായിരിക്കും. പിപിപി മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക.
മൊത്തത്തിലുള്ള ക്രമീകരണം ചെയ്യുന്നതിനായി കേരള സയൻസ് പാർക്ക് കമ്പനി ലിമിറ്റഡ് എന്നപേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.