KeralaNEWS

അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ തൽക്ഷണം മരിച്ചു

പാലക്കാട്: കൂറ്റനാട്ടില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ തൽക്ഷണം മരിച്ചു.നാഗലശ്ശേരി തെക്കേ വാവന്നൂര്‍ തയ്യില്‍ മോഹനന്റെ ഭാര്യയായ പത്മിനി (52) ആണ് അപകടത്തില്‍ മരിച്ചത്.

വാവന്നൂര്‍ ഹൈസ്‌കൂളിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പട്ടാമ്ബി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.ബസിന്റെ അമിതവേഗതയായിരുന്നു കാരണം. ചാലിശ്ശേരി പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: