KeralaNEWS

തിരുവല്ലം കസ്റ്റഡി മരണം;എസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണ കേസില്‍ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിന്‍, ​ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.സി ഐ ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സപ്ര്‍ജന്‍ കുമാറിന്റെ നടപടി.കസ്റ്റഡിയിലെടുത്ത പ്രതിയായ സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ഇയാൾ നെഞ്ച് വേദന എടുക്കുന്നു എന്ന് പറഞ്ഞെങ്കിലും ആദ്യം വേണ്ടത്ര പരിഗണന നൽകിയില്ലെന്നാണ് ഇവർക്കെതിരെയുള്ള ആക്ഷേപം.പോസ്റ്റ്മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: