ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്….വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ…
ആവശ്യമായ സാധനങ്ങൾ
തക്കാളി- 2 എണ്ണം
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കായപ്പൊടി – മൂന്ന് നുള്ള്
ഉപ്പ് – ആവശ്യത്തിന്
മല്ലി – 3 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 7 അല്ലി
പുളി (ആവശ്യത്തിന്)
മല്ലിയില
കടുക്, മുളക്, കറിവേപ്പില (താളിക്കുന്നതിന്)
തയാറാക്കുന്ന വിധം
* ഒരു പാത്രത്തിൽ രണ്ട് തക്കാളി മുറിച്ചത് 1/4 ടീസ്പൂൺ മഞ്ഞൾപൊടി , മൂന്ന് നുള്ള് കായപ്പൊടി, പാകത്തിന് ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
* എടുത്തു വെച്ചിരുക്കുന്ന മല്ലി, ജീരകം, കുരുമുളക് എന്നിവ തരുതരുപ്പായി പൊടിച്ചെടുക്കുക.അതിലേക്ക് വെളുത്തുള്ളി കൂടി ചേര്‍ത്ത് ചതച്ചെടുക്കുക.
* തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ ഒന്നു ഉടച്ച് കൊടുക്കുക.പാകത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക.
പൊടിച്ചു വെച്ച കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കുക.
പൊടിച്ചു വെച്ച കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കുക.
* തിളച്ചു കഴിഞ്ഞാൽ മല്ലിയില ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുക.
* കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കുക.
രസം റെഡി.രസം പോകുന്നതിനു മുൻപ് തന്നെ കഴിച്ചോളൂ