മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.ഇടുക്കി അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്
തൊമ്മന്‍കുത്ത്
കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ തൊടുപുഴയിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം.
മലകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടെന്ന് അറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററോളം അകലെയാണ് തൊമ്മന്‍കൂത്ത്.
ദേവസുന്ദരികള്‍ കുളിക്കാന്‍ വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം ഏഴു തട്ടുകളുള്ള വെള്ളച്ചാട്ടമാണ്.
കീഴാര്‍കുത്ത് വെള്ളച്ചാട്ടം
ഇടുക്കിയിലെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടം. നിബിഡവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലെത്താനായി 5 കിലോമീറ്റര്‍ ദൂരം മാത്രം വനത്തിലൂടെ സഞ്ചരിക്കണം.തൊടുപുഴ-കരിമണ്ണൂര്‍
ചീയപ്പാറ വെള്ളച്ചാട്ടം
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എറണാകുളം നേര്യമംഗലത്തിനും ഇടുക്കിയിലെ അടിമാലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം.
ഏഴുതട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വര്‍ഷകാലത്താണ് സമൃദ്ധമാണ്.എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഇവിടം വറ്റിവരണ്ട അവസ്ഥയിലാണ് കാണപ്പെടുന്നത്.
തൂവാനം വെള്ളച്ചാട്ടം
ഇടുക്കിയിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം.ഇവിടെ 84 അടി ഉയരത്തില്‍ നിന്നും താഴേക്ക് വെള്ളം പതിക്കുന്ന കാഴ്ചയാണ് ഏറ്റവും ആകര്‍ഷകം.
ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മറയൂര്‍-ഉടുമലൈ സംസ്ഥാന പാതയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണിത്.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
കോട്ടയം-കുമളി റൂട്ടില്‍ മുറിഞ്ഞ പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഹെയര്‍പിന്‍ വളവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാല്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.
കോട്ടയം-കുമളി അഥവാ കെ.കെ. റോഡില്‍ മുറിഞ്ഞപുഴയിലാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തു നിന്നും പോകുമ്പോള്‍ കുട്ടിക്കാനത്തിനു മുന്‍പായാണ് ഇത്.
ലക്കോം വെള്ളച്ചാട്ടം
മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കോം വെള്ളച്ചാട്ടം.നദിയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന കല്ലുകള്‍ക്കിടയിലൂടെയാണ് ഇവിടുത്തെ വെള്ളത്തിന്റെ ഒഴുക്ക്.
മൂന്നാര്‍ ടൗണില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായാണ് ലക്കോം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
അട്ടുകാട് വെള്ളച്ചാട്ടം
ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് വെള്ളച്ചാട്ടം.കിഴക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ കുതിച്ചൊഴുകി വരുന്ന ഈ വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് വിരുന്നാണ്.
മദാമക്കുളം വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ പീരുമേടിന് സമീപമാണ് മദാമക്കുളം വെള്ളച്ചാട്ടം.വെള്ളച്ചാട്ടത്തി
കോട്ടയത്തു നിന്നും 75 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
പവര്‍ഹൗസ് വെള്ളച്ചാട്ടം
മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം.സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം കൂടിയാണ്.
പെരിയാർ വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്കുള്ള യാത്രയില്‍ ഇടക്ക് വിശ്രമിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.
മൂന്നാറില്‍ നിന്നും തേക്കടിയിലേക്കുള്ള വഴിയിലാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഞണ്ടിറുക്കി വെള്ളച്ചാട്ടം
ഞണ്ടിറുക്കി വെള്ളച്ചാട്ടംപൂമാലയിലാണ്.നെടു