ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചതാണ്.സിട്രസ് ഹിസ്ട്രിക്സ് എന്നും കാഫിര്‍ ലൈം എന്നും ഈ ഇനം അറിയപ്പെടുന്നു.സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും ഇതേപോലെ വളര്‍ത്താം.
സിട്രസ് വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍ (Calamondin). ബോണ്‍സായ് രൂപത്തിലുള്ള ചെടിയില്‍ ഓറഞ്ചിന്റെ സുഗന്ധമുള്ള പൂക്കള്‍ വിരിയും.അലങ്കാരത്തിനായും ഈ ഇനം വളര്‍ത്താറുണ്ട്.നല്ല സൂര്യപ്രകാശത്തില്‍ ധാരാളം പഴങ്ങള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണലുള്ള സ്ഥലത്തും ഇത് വളരും.അതുപോലെ വരള്‍ച്ചയെ അതിജീവിച്ച വളരാനും ഇതിന് കഴിവുണ്ട്.ക്രോസ് പോളിനേഷന് നടത്താതെ തന്നെ രണ്ടുവര്‍ഷം പ്രായമുള്ള ചെടിയില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങും.
അത്തിപ്പഴം, പീച്ച്, ആപ്രിക്കോട്ട് എന്നിവയെല്ലാം ഇങ്ങനെ വളര്‍ത്താവുന്നതാണ്.ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.എന്നാലേ വിചാരിച്ച രീതിയില്‍ പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുകയുള്ളു.