IndiaNEWS

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസ്;നിമിഷപ്രിയയുടെ അപ്പീൽ തളളി 

മന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.സൻ’അ’-യിലെ കോടതിയാണ് അപ്പീൽ തള്ളിയത്.
2017ജൂലൈയിലാണ് നിമിഷയുടെ  ക്ലിനിക്കിന്റെ പങ്കാളി യമനിൽ കൊല്ലപ്പെടുന്നത്.കടുത്ത പീഡനങ്ങള്‍ സഹിക്കാതെ നിമിഷയും സഹ പ്രവര്‍ത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.വധശിക്ഷയ്ക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Back to top button
error: