രോഗകീടങ്ങളുടെ ആക്രമണത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്നത് കുള്ളൻ തെങ്ങുകളാണ്.മധുരമുള്ള മണ്ട ഭാഗം കീടങ്ങൾക്ക് ഏറെ ഇഷ്ടമാണ്.ഉയരക്കുറവായതിനാൽ പറന്
കുളളൻ തെങ്ങിലെ നാളികേരം പൊതുവേ ചെറുതും ഗുണമേന്മ കുറഞ്ഞതുമാണ്.ഒന്നിടവിട്ട വർഷങ്ങളിൽ മാത്രമാണ് ഇവ കായ്ഫലം തരുന്നത്.നല്ല നാടൻ തെങ്ങുകൾ 60 വർഷത്തിന് മുകളിൽ എല്ലാ വർഷവും സ്ഥിരമായി വിളവു തരുമ്പോൾ കുള്ളൻ തെങ്ങുകൾ 20-25 വർഷം മാത്രമാണ് ഒന്നിടവിട്ട വർഷങ്ങളിൽ വിളവു തരുന്നത്.
നീര, കള്ള് എന്നിവയുടെ ഉൽപ്പാദനത്തിനും കുള്ളൻ തെങ്ങുകൾ ആദായകരമല്ല. ആരോഗ്യമുള്ള നാടൻ തെങ്ങുകളാണ് നീരക്കും കള്ളിനും ഏറ്റവും പറ്റിയ ഇനം.വീടിന് അലങ്കാരമായും മധുരമുള്ള കരിക്കിനും വേണ്ടി മാത്രം ഒന്നോ രണ്ടോ കുള്ളൻ തെങ്ങുകൾ വീട്ടിൽ നട്ടുവളർത്തുക.കേര കർഷകന് ഇന്ന് ആവശ്യം സ്ഥായിയായ വരുമാനം ലഭിക്കുന്ന തനതു നാടൻ ഇനങ്ങളാണ്.ഓരോ പ്രദേശത്തിനനും യോജിച്ച രോഗ പ്രതിരോധശേഷിയുള്ള തനിനാടൻ ഇനങ്ങളിൽനിന്നും മാതൃവൃക്ഷം തിരഞ്ഞെടുത്ത് അതിൽനിന്നും ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിച്ച് പാകി, നല്ല തൈകൾ മാത്രം നടാൻ ഉപയോഗിക്കുക.
സംയോജിത വളപ്രയോഗം, സംയോജിത കീട നിയന്ത്രണം എന്നിവ അവലംബിച്ച് പരമാവധി ഉൽപ്പാദനം കൈവരിക്കാനാണ് കേര കർഷകൻ പരമാവധി ശ്രമിക്കേണ്ടത്.