പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്നചിത്രം കാട്ടി ഭീഷണി; കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന് പിടിയില്‍

തൊടുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.
കൊല്ലം നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്.
വിവാഹം ചെയ്യണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സമൂഹിക മാധ്യമംവഴി പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിക്കുകയും ചൈയ്തന്നും പരാതിയിലുണ്ട്.

വിവാഹം കഴിക്കാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാലിന്റെ നിര്‍ദേശപ്രകാരം കരിങ്കുന്നം സി.ഐ. പ്രിന്‍സ് കെ. ജോസഫ്, എ.എസ്.ഐ. ഷംസുദ്ദീന്, സി.പി.ഒ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയില്‍നിന്ന് പിടികൂടിയത്.