സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവം ഉണ്ടായി, ഇനി പരാതിയിലും നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾ കൂടുന്നത് അലംഭാവവും വീഴ്ചയും സൂചിപ്പിക്കുന്നു. പരാതി ഉയർന്നാലും ഇനി നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രവർത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉത്ഘാടനം നിർവഹിക്കുക ആയിരുന്നു മുഖ്യമന്ത്രി.മൂന്ന് ജില്ലകളിലെ പ്രതിദിന കോവിഡ് കണക്കുകൾ ആശങ്ക ജനിപ്പിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകൾ ആണവ. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിലും തീരപ്രദേശങ്ങളിൽ സമ്പർക്ക വ്യാപനം കുറയാത്തത് ആശങ്ക ഉണ്ടാക്കുന്നു.
നഗര പ്രദേശത്ത് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടു. തേക്കുംമൂട് ബാൻഡ് കോളനിയിൽ ഇരുനൂറിലേറെ കുടുംബങ്ങൾ ആണ് തിങ്ങിപ്പാർക്കുന്നത്. ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം 59 ആയി ഉയർന്നു. നഗരസഭയുടെ 21 ശുചീകരണ തൊഴിലാളികൾ കോവിഡ് ബാധിതർ ആയതും ആശങ്ക കൂട്ടുന്നുണ്ട്.