Sports

സെലക്ഷന്‍ യോഗങ്ങളില്‍ ഗാംഗുലിയുടെ സാന്നിധ്യം; അസ്വസ്ഥരായി സെലക്ടര്‍മാര്‍; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ യോഗങ്ങളില്‍ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പങ്കെടുക്കുന്നതായി ആരോപണങ്ങള്‍ ശക്തമാകുന്നു. സെലക്ഷന്‍ യോഗങ്ങളിലെ ഗാംഗുലിയുടെ സാന്നിധ്യം സെലക്ടര്‍മാരെ അസ്വസ്ഥരാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അടുത്തിടെ ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പതിവാകുന്നതിനിടെയാണ്, ഗാഗംലി അര്‍ഹതിയില്ലാതെ സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളുടെ ഭാഗമാകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പുതിയ ചില വെളിപ്പെടുത്തലുകളും പുറത്തുവരുകയാണ്.

Signature-ad

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ളതും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളതുമായി മൂന്ന് സിലക്ടര്‍മാര്‍, സെലക്ഷന്‍ യോഗങ്ങളില്‍ സ്ഥിരമായുള്ള ഗാംഗുലിയുടെ സാന്നിധ്യം സ്ഥിരികീരിച്ചു. ഓണ്‍ലൈനായുള്ള യോഗങ്ങളില്‍ ഗാംഗുലി സ്വയം ലോഗ് ഇന്‍ ചെയ്യും, എന്നാല്‍ അദ്ദേഹത്തിന്റെ പദവിയും മറ്റും കാരണം ആരും എതിര് പറയാറില്ല, സെലക്ഷന്‍ യോഗങ്ങളിലെ ഗാംഗുലിയുടെ സാന്നിധ്യം, പല അംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, പലരും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മടിക്കുന്നുമുണ്ട്, സെലക്ടര്‍മാര്‍ പറഞ്ഞതായി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെശേഷം നടന്ന എല്ലാ സെലക്ഷന്‍ യോഗങ്ങളിലും ഗാംഗുലി പങ്കെടുത്തതായി ഒരു ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വൃദ്ധിമാന്‍ സാഹയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് ഒടുവിലത്തെ വിവാദം. ബിസിസിഐ പ്രസിഡന്റായി താനുണ്ടായിരിക്കുന്നിടത്തോളം ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് ഗാംഗുലി ഉറപ്പുനല്‍കിയതായി സാഹ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ഉറപ്പുനല്‍കാന്‍ ഗാംഗുലിക്ക് എന്ത് അധികാരമാണുള്ളതെന്ന് മറുചോദ്യം ശക്തമായി ഉയരുന്നുമുണ്ട്.

Back to top button
error: