നിങ്ങളുടെ പാസ്സ്വേര്‍ഡിന്റെ പൂട്ട് ശക്തമാേണാ ? ആ കൂട്ടുകള്‍ എത്രത്തോളം സുരക്ഷിതമാണ്? എങ്ങനെ അവ പരിശോധിക്കാം?
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും കുറഞ്ഞപക്ഷം ഒരു ഇ-മെയില്‍ അക്കൗണ്ടും വാട്സ്ആപ്പോ ഫെയ്സ്ബുക്കോ പോലുള്ള ഏതെങ്കില് സാമൂഹിക മാധ്യങ്ങളില്‍ അക്കൗണ്ടോ ഉണ്ടാകും. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ചില ചാറ്റിങ് ആപ്പുകള്‍ ഒഴികെയുള്ള സാമൂഹിക മാധ്യമങ്ങളായ ഫെയ്സബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയ്ക്കെല്ലാം കൃത്യവും ശക്തവുമായ പാസ്വേര്ഡുകള് അനിവാര്യമാണ്.
നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്വേര്ഡുകള് എത്രത്തോളം ശക്തമാണ്? നിങ്ങളുടെ ഇ-മെലുകളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെയും പാസ്വേര്ഡുകള് ഒരു ഹാക്കര്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നതാണോ? കുറഞ്ഞ പക്ഷം സങ്കീര്ണമായതാണോ? എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത അല്‍പ്പം സങ്കീര്‍ണമായ ഒരു പാസ്വേര്ഡ് നിങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും അനിവാര്യമാണ്. ഒരു ഹാക്കര്‍ക്ക് നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡ് കണ്ടെത്താന്‍ പറ്റിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാദങ്ങള്‍ വളരെയേറെയാണ്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ള സുപ്രധാന വിവരങ്ങള്‍ ഇമെയില്‍ അക്കൗണ്ടില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്താല്‍ സംഭവിക്കാവുന്ന പ്രത്യാഘാദങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികമാണ്. അപ്പോള്‍ ചോദ്യം ഇതാണ്. എങ്ങനെ പാസ്സ്വേര്‍ഡുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പിക്കാം?
ഇതിനായി ബ്രൗസറില്‍ സേവ് ചെയ്തതും സമന്വയിപ്പിച്ചതുമായ എല്ലാ പാസ്വേഡുകളുടെയും സ്റ്റാറ്റസിനെക്കുറിച്ച് ഉപയോക്താക്കളോട് വിവരം നല്കുന്ന പാസ്വേഡ് ചെക്കര്‍ ടൂള്‍ പോലുള്ള ചില അധിക സുരക്ഷാ ഫീച്ചര്‍ ഗൂഗിള്‍ ക്രോം വെബ് ബ്രൗസറില്‍ ചേര്‍ത്തിട്ടുണ്ട്. ക്രോമില്‍ സേവ് ചെയ്തിരിക്കുന്ന പാസ്വേഡുകള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ബില്‍റ്റ്-ഇന്‍ ആയ പാസ്വേഡ് ചെക്കര്‍, ക്രോമില്‍ സേവ് ചെയ്തിരിക്കുന്ന പാസ്സ്വേര്‍ഡുകള്‍ സുരക്ഷിതമാണോ എന്ന് സ്കാന്‍ ചെയ്യും. മാത്രമല്ല, പാസ്വേഡിന്റെ ശക്തിയെയും കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
ഗൂഗിള്‍ പാസ്വേഡ് ചെക്കര്‍ ഉപയോഗിക്കാന്‍
-
- ഗൂഗിള്‍ ക്രോം തുറന്ന് സെറ്റിങ്സിലേക്ക് പോകുക.
- ഓട്ടോഫില്‍ ക്ലിക്ക് ചെയ്ത് പാസ്വേഡുകള് തിരഞ്ഞെടുക്കുക.
- ചെക്ക് പാസ്വേഡ്സ് ക്ലിക്ക് ചെയ്യുക
ഇത്രയും ചെയ്താല്‍ എല്ലാ പാസ്വേഡുകളും സ്കാന്‍ ചെയ്യുകയും സുരക്ഷിതമല്ലാത്ത പാസ്വേഡുകളുടെയോ ദുര്‍ബലമായ പാസ്വേഡുകളുടെയോ അടിസ്ഥാനത്തില്‍ അവയെ തരംതിരിക്കുകയും ചെയ്യും. സുരക്ഷിമല്ലാത്ത പാസ്വേഡുകള് ഉണ്ടെങ്കില്‍, എത്രയും വേഗം അവ മാറ്റുന്നതാണ് ഉചിതം.