KeralaNEWS

അഗ്നിരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഉയരുന്ന കെട്ടിടങ്ങൾ;വെമ്പായത്തെ തീപിടുത്തം നൽകുന്ന മുന്നറിയിപ്പ്

ഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായത്ത് തീ പിടിത്തത്തിൽ നശിച്ചത് ഒരു പ്രവാസിയുടെ ദീർഘകാല സമ്പാദ്യമായിരുന്നു.പ്രവാസിയായ കന്യാകുളങ്ങര സ്വദേശി നിസാറുദ്ദീൻ വെമ്പായം കേന്ദ്രമാക്കി എഎൻ ഹൈപ്പർമാർക്കറ്റ് തുടങ്ങിയത് 3 മാസം മുൻപ് മാത്രമായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും വായ്പകൾ തരപ്പെടുത്തിയും കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ചും പെയിന്റ്, സാനിട്ടറി ഉപകരണങ്ങൾ തുടങ്ങി ഒരു വീടിന്റെ നിർമാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും സജീകരിച്ചായിരുന്നു കട പ്രവർത്തനം ആരംഭിച്ചത്.
നിസാറുദ്ദീൻ വിദേശത്തായതിനാൽ ഭാര്യ ഹസീനയാണ് കടയുടെ മേൽനോട്ടം വഹിച്ചിരുന്നത്.ശനിയാഴ്ച രാത്രി 5 മണിക്കൂർ കൊണ്ട് കത്തിയമർന്നത് ഈ പ്രവാസിയുടെ എല്ലാ സമ്പാദ്യവും സ്വപ്നങ്ങളുമായിരുന്നു.ഒപ്പം ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
 വെമ്പായം എഎൻ ഹൈപ്പർ മാർക്കറ്റിൽ ശനിയാഴ്ച രാത്രി 8ന് ഉണ്ടായ തീപിടിത്തം പുലർച്ചെ രണ്ടുമണി വരെ ശ്രമിച്ചതിനു ശേഷമാണ് നിയന്ത്രണവിധേയമായത്.ശനിയാഴ്ച വൈകിട്ട് കെട്ടിടത്തിന്റെ അടിയിലുള്ള നിലയിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു.ഇതുകാരണം  തീപ്പൊരികൾ വീണോ വെൽഡിങ് നടക്കുന്നതിനിടയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതോ ആകാം അപകടകാരണം എന്നാണ് സംശയിക്കുന്നത്.കുറഞ്ഞത് 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തീപിടിച്ചതിനെത്തുടർന്നുള്ള കഠിനമായ ചൂടിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര വിണ്ടു കീറുകയും കമ്പികൾ പുറത്തു വരികയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത തരത്തിൽ കെട്ടിടത്തിനു നാശം സംഭവിച്ചിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു.അപകട സമയത്തു ഉപയോഗിക്കാനുള്ള അഗ്നിരക്ഷാ ഉപകരണങ്ങൾ കെട്ടിടതിൽ ഇല്ലാതിരുന്നതും തീ പടരുന്നതിന് കാരണമായി.

Back to top button
error: