KeralaNEWS

യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നാലു രാജ്യങ്ങൾ വഴി 

ന്യൂഡൽഹി: യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെയാണ് ഒഴിപ്പിക്കുന്നത്.ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളിലുള്ള  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടാതെ ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

Phone: 1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
Fax: +91-11-23088124
Email: [email protected]

 

Signature-ad

ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ലൈനിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു:

  1. +38 0997300483
  2. +38 0997300428
  3. +38 0933980327
  4. +38 0635917881
  5. +38 0935046170
യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്സും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org ല്‍ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്.നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും.

Back to top button
error: