KeralaNEWS

താജ്മഹലിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് പുരാവസ്തു വകുപ്പ്

ഗ്ര:നിത്യ പ്രണയത്തിന്‍റെ സ്മാരകമെന്ന് വാഴ്ത്തപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിക്കുവാനൊരുങ്ങുന്ന സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര പുരാവസ്തു വകുപ്പ്.താജ് മഹലിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇന്നും നാളെയും (ഫെബ്രുവരി 28, മാർച്ച് 1) സൗജന്യ പ്രവേശനമായിരിക്കും ഉണ്ടായിരിക്കുക.
ഈ ദിവസങ്ങളിൽ ഷാജഹാന്റെ ഉർസ് താജ്മഹലിൽ ആഘോഷിക്കും.അതിനാലാണ് വിനോദസഞ്ചാരികൾക്ക് ഈ ഇളവ് ലഭിക്കുന്നത്.ഇതുകൂടാതെ ലോക ടൂറിസം ദിനത്തിലും താജ്മഹലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Back to top button
error: