Business

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്: പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള സമയപരിധി നീട്ടി

മുംബൈ: സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഫെബ്രുവരി 24-ന് കൊളാറ്ററല്‍ പുതുക്കി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ക്ലയന്റ് തലത്തില്‍ കൊളാറ്ററല്‍ വേര്‍തിരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയിട്ടുള്ളത്.

2021 ജൂലൈ 20-ന് പുറപ്പെടുവിച്ച പകര്‍പ്പ് നോട്ടീസ് അനുസരിച്ച്, പുതിയ കംപ്ലയന്‍സ് ചട്ടക്കൂട് 2021 ഡിസംബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു, എന്നാല്‍ ഇടപാടുകാരുടെ ഓഹരികള്‍ അനധികൃതമായി പണയം വെച്ച കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗുമായി ബന്ധപ്പെട്ട വീഴ്ച കാരണം അത് മാറ്റിവയ്‌ക്കേണ്ടി വന്നു.

Signature-ad

എന്നാല്‍ ഇപ്പോള്‍ പുതിയ അറിയിപ്പ് പ്രകാരം പുതുക്കിയ തീയതി മെയ് 02, 2022 ആക്കിയിരിക്കുകയാണ്. മുമ്പ് രണ്ട് പ്രാവശ്യം ഈ ചട്ടം പുതുക്കല്‍ നീട്ടി വച്ചതാണ്.ആദ്യം ഇത് 2021 ഡിസംബര്‍ 1 മുതല്‍ എന്നായിരുന്നു അറിയിപ്പ്. പിന്നീട് അത് 2022 ഫെബ്രുവരി 28 വരെ നീട്ടി. അതാണ് മൂന്നാമതും നീട്ടിയത്.

‘മേല്‍പ്പറഞ്ഞ സമയപരിധി കൂടുതല്‍ നീട്ടാന്‍ വിവിധ പങ്കാളികളില്‍ നിന്ന് സെബിക്ക് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച ശേഷം, 2021 ജൂലൈ 20-ലെ പ്രസ്തുത സര്‍ക്കുലറിലെ വ്യവസ്ഥകള്‍ 2022 മെയ് 02 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തീരുമാനിച്ചു,” പകര്‍പ്പില്‍ സെബി വ്യക്തമാക്കിയിരിക്കുന്നു. ട്രേഡിംഗ് അംഗങ്ങള്‍ ക്ലയന്റ് കൊളാറ്ററല്‍ ദുരുപയോഗം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ക്കിടയാണ് സെബി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ക്ലയന്റ് തലത്തില്‍ ഈട് വേര്‍തിരിക്കാനും നിരീക്ഷിക്കാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

Back to top button
error: