PravasiTRENDING

നഴ്സുമാർക്ക് ജർമനിയിൽ അവസരം, ശമ്പളം രണ്ടര ലക്ഷം വരെ

നോര്‍ക്കാ റൂട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷപരിശീലനം (ബി1 ലെവല്‍ വരെ) നല്‍കി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്മെന്റും സൗജന്യം.

നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/ നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം/ ജറിയാട്രിക്സ്/ കാര്‍ഡിയോളജി/ ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓര്‍ത്തോപീഡിക്സും അനുബന്ധ മേഖലകളും/ ഓപ്പറേഷന്‍ തീയറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/ എ2/ ബി1 ലെവല്‍ പരിശീലനം ഇന്ത്യയില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടര്‍ന്ന് ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാന്‍ അവസരം ലഭിക്കും.

Signature-ad

ജര്‍മ്മന്‍ ഭാഷ ബി2 ലെവല്‍ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്സായി ജര്‍മ്മനിയില്‍ ജോലി ചെയ്യാം. രജിസ്റ്റേഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ) ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ www.norkaroots.org യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ പ്രോഗ്രാമില്‍ മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ വീണ്ടും നല്‍കേണ്ടതില്ല. മാര്‍ച്ച് 10നകം അപക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. ഇമെയില്‍: [email protected]

Back to top button
error: