KeralaNEWS

മകൾക്ക് ​കാമുകൻ ഫോൺ വാങ്ങി നൽകി, പെൺകുട്ടിയുടെ പിതാവ് കാമുകനെ വെട്ടി പരിക്കേൽപ്പിച്ചു

യൂർ: മകൾക്ക് ​ഫോൺ വാങ്ങി നൽകി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ട ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

ബന്ധുവീട്ടിൽ പോയപ്പോഴാണ് അനന്ദു അയൽവാസിയായ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്നു.
ഇതിനി​ടെ അനന്ദു പെൺകുട്ടിക്ക് മൊബെൽ ഫോൺ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണിൽ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം വിലക്കുകയും പിതാവ് ശശിധരൻ പൂയപ്പള്ളി പൊലീസിൽ അനന്ദുവിനെതിരെ പരാതി നൽകുകയും ചെയ്തു.

Signature-ad

ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ അനന്ദു വാങ്ങിക്കൊടുത്ത ഫോൺ ഉപയോഗിച്ച് ഇരുവരും വീണ്ടും രഹസ്യമായി ബന്ധം തുടർന്നു. ഇത് കണ്ടുപിടിച്ച ശശിധരൻ കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് അനന്ദുവിന്റെ വീടിന് സമീപം ഒളിച്ചിരുന്നു. അനന്ദു വീടിന് പുറത്തിറങ്ങിയപ്പോൾ ശശിധരൻ വെട്ടുകത്തി കാലിൽ കൊണ്ട് വെട്ടുകയായിരുന്നു.

Back to top button
error: