ജയ്പൂര്‍:സിഗ്നൽ ലംഘിച്ച് ലവൽക്രോസിൽ ട്രെയിൻ നിർത്തി സ്‌നാക്‌സ് വാങ്ങിച്ച ലോക്കോ പൈലറ്റ് ഉൾപ്പടെ അഞ്ചു പേർക്ക് സസ്പെൻഷൻ.രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.ലവൽ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് സ്നാക്സ് വാങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി.നിമയലംഘനം നടത്തിയ 5 ഉദ്യോഗസ്ഥരെയാണ് റെയില്‍വെ സസ്‌പെന്റ് ചെയ്തത്.
വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ജയ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.തുടർന്ന് രണ്ട് ലോക്കോ പൈലറ്റുമാര്‍, രണ്ട് ഗേറ്റ്മാന്‍മാര്‍, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.വീഡിയോയില്‍ റെയില്‍വെ ട്രാക്കില്‍ ഒരാള്‍ പൊതിയുമായി കാത്ത് നില്‍ക്കുന്നത് കാണാം.ഇയാളെ കണ്ട് ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നു. ഇയാള്‍ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു.അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറണ്‍ മുഴക്കി യാത്ര തുടരുന്നു.അതേസമയം റെയില്‍വെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതും കാണാം.
വീഡിയോ കാണാം:https://youtu.be/ 09QAz5n9R1A