KeralaNEWS

സൗദിയിൽ ഉച്ചത്തിൽ പാട്ട് വച്ചാൽ ഇനിമുതൽ ശിക്ഷ

റിയാദ് : സൗദി അറേബ്യയില്‍  പള്ളികളില്‍ ബാങ്ക് വിളിക്കുമ്ബോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെച്ചാൽ ഇനിമുതൽ പിടിവീഴും.പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 2,000 റിയാലായി ഉയരും.കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് ബാധകമാണ്.

 താമസസ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നവര്‍ക്കെതിരെയും പിഴ ചുമത്തും.അയല്‍വാസികള്‍ പരാതിപ്പെട്ടാല്‍ 500 റിയാലാണ് പിഴ ചുമത്തുക.

Back to top button
error: