ശ്രീശാന്തിന്റെ ഒന്‍പത് ഓവറുകലില്‍ നിന്ന് 57 റണ്‍സാണ് മേഘാലയന്‍ ബാറ്റ്സമാന്മാര് അടിച്ചെടുത്തത്. അതായത് ടെസ്റ്റില്‍ 6.33 എക്കണോമിയായിരുന്നു ശ്രീശാന്ത് പന്തറെിഞ്ഞത്.മറ്റ് കേരള ബാറ്റ്സ്മാന്മാര് മൂന്നും അതില്‍ താഴെയും എക്കണോമിയില്‍ പന്തെറിഞ്ഞപ്പോഴാണ് ശ്രീശാന്ത് അക്ഷരാര്‍ത്ഥിത്തല്‍ തല്ലുവാങ്ങിയത്. മാത്രമല്ല ഒരു വിക്കറ്റ് പോലും ശ്രീയ്ക്ക് വീഴ്ത്താനും ആയില്ല.
നാല് വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് വിക്കറ്റ് വേട്ടയ്ക്കാരില്‍ ഒന്നാമന്.ജലജ് സക്സേന മൂന്നും ആദ്യമായി രഞ്ജിയിൽ അരങ്ങേറ്റം കുറിച്ച 16 വയസ്സുകാരൻ ആപ്പിള്‍ ടോം രണ്ടും മനു കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സില്‍ മേഘാലയയെ 40.5 ഓവറില്‍ 148 റണ്‍സിന് എറിഞ്ഞൊതുക്കിയിരുന്നു.അരങ്ങേറ്റ മത്സരം കളിച്ച ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും മനു കൃഷ്ണന് മൂന്നു വിക്കറ്റും വീഴ്ത്തി.നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് ഈ മത്സരത്തിൽ രണ്ട് വിക്കറ്റുമെടുത്തു.