KeralaNEWS

കാട്ടാനയുടെ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു

മൂന്നാർ: കാട്ടാനക്കൂട്ടത്തിന്റ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു.ഇന്നലെ പുലർച്ചെ 01.15 ന് തേനിയിൽ നിന്ന് മൂന്നാറിന് വന്ന RSC 596 ബസിന്റ ചില്ലാണ് തോണ്ടിമല എന്ന സ്ഥലത്തുവെച്ച് കാട്ടാനക്കൂട്ടത്തിന്റ അക്രമത്തിൽ തകർന്നത്.ബസിന്റെ മുൻഭാഗത്തെ ഗ്രിൽ ചവിട്ടിത്തകർക്കുകയും ഫ്രണ്ട് ഗ്ലാസ് കുത്തിപ്പൊട്ടിക്കുകയുമായിരുന്നു.
 സംഭവത്തിൽ ആർക്കും പരിക്കില്ല. പിന്നീട് ആനകൾ സംഭവസ്ഥലത്തു നിന്നും പോയ ശേഷം ബസും യാത്രക്കാരും സുരക്ഷിതമായി മൂന്നാറിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: