KeralaNEWS

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭിക്ഷാംദേഹിയെന്നു വി ഡി സതീശൻ, അഞ്ച് രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഗവർണർ സ്ഥാനത്തെത്തി…

ബിജെപിക്കും സംഘപരിവാറിനും വേണ്ടി കേരളത്തിലെ കാര്യങ്ങൾ നീക്കുന്നത് ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ആണെന്ന് ഭരണ പ്രതിപക്ഷ അം​ഗങ്ങൾക്ക് വിമർശനമുണ്ട്. ഇക്കാര്യത്തിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് തന്നെ രം​ഗത്തുവരികയും ചെയ്തു. സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായാണ് ഗവർണർ സംസാരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. താൻ കോൺഗ്രസുകാരനാണെന്നും ജീവശ്വാസം നിലയ്ക്കുന്നത് വരെ കോൺഗ്രസുകാരൻ തന്നെയായിരിക്കും. ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മഹാത്മാഗാന്ധിമുതൽ കോൺഗ്രസിന്റെ പല കാലത്തുള്ള നേതാക്കന്മാരുടെ നല്ല വശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നയാളാണ്. അവരുടെ എല്ലാ ഉപദേശങ്ങളും കേൾക്കും എന്നാൽ ഒരു കാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ല. ഗവർണർ ആകുന്നതിന് മുമ്പ് ഒരു ഭിക്ഷാംദേഹിയെ പോലെ അഞ്ച് രാഷ്ട്രീയ പാർട്ടികൾ മാറി മാറി നടന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ സ്ഥിരതയില്ലാത്ത വ്യക്തി. പ്രവർത്തിച്ച ഒരു രാഷ്ട്രീയ പാർട്ടിയോടും ആത്മാർത്ഥതയില്ലാത്തയാളിന്റെ ഉപദേശം കേട്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന പ്രശ്‌നമില്ലെന്നും  വിഡി സതീശൻ പറഞ്ഞു.

Signature-ad

 

Back to top button
error: