ബീഫും മട്ടണും പന്നിയും ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ പതിവായി കഴിക്കുന്നത് അപകടകരമോ, വൃക്കകളെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമോ
കുട്ടികള്‍ക്ക് റെഡ് മീറ്റ് നല്‍കുന്നത് നല്ലതാണ്. അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പ് സത്തും ഇതില്‍ നിന്നു ലഭിക്കും. പക്ഷേ അമിതമായി കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്
ബീഫും മട്ടണും പന്നിയിറച്ചിയുമൊക്കെ നിങ്ങള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ ആരോഗ്യപരമായി നിങ്ങള്‍ക്കത് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്.
റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
എന്നാല്‍, നിയന്ത്രിത അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടുതല്‍ കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയുണ്ട് താനും.
കുട്ടികള്‍ക്ക് ചുവന്ന മാംസം നല്‍കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പ് സത്തും ഇതില്‍ നിന്നു ലഭിക്കും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത് ആവശ്യമാണ്. വിവിധയിനങ്ങളിലുള്ള മാംസഭക്ഷണം കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ നല്‍കേണ്ടതാണ്.
എന്നാല്‍, റെഡ് മീറ്റിന്റെ അമിതോപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റുള്ളവരേക്കാള്‍ വൃക്കരോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത കൂടുതലാണ്. റെഡ് മീറ്റ് ധാരാളം ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്ത് സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ആട്ടിറച്ചിയും പോത്തിറച്ചിയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുമെങ്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിന് ആവശ്യമാണ്. മറ്റുള്ള ഭക്ഷണങ്ങളില്‍ നിന്ന് സാധാരണ മഗ്നീഷ്യം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം നല്കാന് റെഡ് മീറ്റിന് കഴിയും. പക്ഷേ, അത് എങ്ങനെ കഴിക്കുന്നു എന്നതിലാണ് പ്രസക്തി. ഇറച്ചി ഗ്രില്‍ ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. നിരവധി മസാലകളും എണ്ണയും ചേര്‍ത്താണ് ഇറച്ചി പാചകം ചെയ്യുന്നത്, ചുരുക്കത്തില്‍ ഇറച്ചിയുടെ ഗുണങ്ങള്‍ നഷ്ടമാകും ഇങ്ങനെ പാചകം ചെയ്യുമ്പോള്‍.
റെഡ് മീറ്റ് വാങ്ങുമ്പോള്‍ അധികം മൂക്കാത്ത ഇറച്ചി വാങ്ങുന്നതാണ് നല്ലത്. ഇതില്‍ കൊഴുപ്പ് കുറവായിരിക്കും എന്നതാണ് ഒരു ഗുണം.
അധികം മൂത്ത ഇറച്ചിയില്‍ കൊഴുപ്പ് അധികമായിരിക്കും. ഇത് നേരെ ഹൃദയത്തിലേക്കാണ് പോകുക. അതുകൊണ്ടു തന്നെ, കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന ഇറച്ചിയുടെ മൂപ്പും അത് പാചകം ചെയ്യുന്ന രീതിയും ആശ്രയിച്ചിരിക്കും റെഡ് മീറ്റ് ശരീരത്തിന് നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കാൻ.