പൊതുമരാമത്ത്, ആരോഗ്യ–- വ്യവസായ മേഖലകളിലായി 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക് കിഫ്ബി ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.
പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്ക് 4397.88 കോടി രൂപയാണ് പുതുതായി അനുവദിച്ചത്. ജലവിഭവ വകുപ്പിന്റെ 273.52 കോടിയുടെ നാലു പദ്ധതിയും ആരോഗ്യവകുപ്പിന്റെ 392.14 കോടിയുടെ ഏഴു പദ്ധതിയുമുണ്ട്. വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്നു പദ്ധതിയിൽ 915.84 കോടി നീക്കിവച്ചു. കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയിൽ എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി സ്ഥലമേറ്റെടുപ്പിന് 850 കോടി അനുവദിച്ചു. ആയുഷ് വകുപ്പിനു കീഴിൽ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന് 114 കോടി രൂപയുമുണ്ട്. ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.
പിഡബ്ല്യുഡിയിൽ 52.5 കോടിയുടെ അതിവേഗാനുമതി
സംസ്ഥാനത്ത് 52.51 കോടി രൂപ ചെലവിട്ടുള്ള 12 നിർമാണപ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് അതിവേഗ അനുമതി.
നിർമാണപ്രവൃത്തിയും തുകയും (കോടിയിൽ)
● വർക്കലയിൽ പുതിയ കോടതി സമുച്ചയം 9. 4 ●തിരുവനന്തപുരം പിഎംജി ഗവ. വിഎച്ച്എസ്എസ്–- 2.5 ●കൊല്ലം പുത്തൻനട ഗവ. എൽപിഎസ് കെട്ടിടം–- 2 ●ആലപ്പുഴ കൃഷ്ണപുരം ശങ്കർ മെമ്മോറിയൽ ദേശീയ മ്യൂസിയത്തിന് പ്രവേശന കവാടം ചുറ്റുമതിൽ –- 3 ●മാവേലിക്കര സ്പെഷ്യൽ സബ്ജയിൽ നവീകരണം–- 5.01 ● പാലക്കാട് ചിറ്റൂർ നന്ദിയോട് സിഎച്ച്സി കെട്ടിടം–- 3 ●ചിറ്റൂർ തത്തമംഗം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് (ട്രാവലേഴ്സ്ബംഗ്ലാവ്)–- 3. 66 ●ചിറ്റൂർ താലൂക്ക് ഹോസ്പിറ്റൽ സ്റ്റാഫ് ക്വാട്ടേഴ്സ്–- 10 ●മലപ്പുറം തൃക്കണ്ണാപുരം സിഎച്ച്സിക്ക് കെട്ടിടം–- 2 ●കാസർകോട് വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ നാഷണൽ കൾച്ചർ സെന്ററിന് കെട്ടിടം–- 5 ●കോടോംബേളുർ ഐടിഐ കെട്ടിടം–- 6.09 ●കാസർകോട് പ്രസ്ക്ലബ് കെട്ടിടം–-0. 85