KeralaNEWS

കപ്പ ബിരിയാണിയും നാടൻ ബീഫ് കറിയും

കപ്പ ബിരിയാണി
 
ചേരുവകൾ
കപ്പ – 1 കിലോ
സവാള – 1
ഇഞ്ചി – 1 ചെറിയ കഷണം
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ
ബീഫ് (എല്ലോടു കൂടിയത്) – അര കിലോ
മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് – അര മുറി
ചുവന്ന ഉള്ളി – 3 കഷണം
കറിവേപ്പില – 3 അല്ലി
പച്ചമുളക് – 3
വെളുത്തുള്ളി – 4 അല്ലി
ഇറച്ചി മസാല – ഒന്നര ടേബിൾ സ്പൂൺ
ഗരം മസാല പൗഡർ – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിയ കപ്പ ഒരു സ്റ്റീൽ ചരുവത്തിൽ എടുക്കുക. കപ്പ മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. കപ്പ ഉടഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം.
അടുത്തതായി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും നെടുകെ കീറിയ പച്ചമുളകും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ ഇറച്ചി മസാലയും കാൽ ടീസ്പൂൺ ഗരം മസാല പൗഡറും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ഒരല്ലി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇറച്ചിയിൽ നന്നായി അരപ്പു പിടിക്കാനായി അര മണിക്കൂർ മാറ്റി വയ്ക്കുക.
അരപ്പു പിടിക്കാനായി മാറ്റി വച്ചിരിക്കുന്ന ഇറച്ചി അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
അടുത്തതായി, ചിരകിയ തേങ്ങയും ചെറുതായി നാലായി കീറിയ ചുവന്നുള്ളിയും ഒരല്ലി കറിവേപ്പിലയും പാനിലിട്ട് വറുക്കുക. തേങ്ങ സ്വർണ നിറമാകുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൽപ്പൊടി, ഒരു ടീസ്പൂൺ ഇറച്ചി മസാല, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി എന്നിവ കൂടിയിട്ട് ഇളക്കുക.
നാടൻ ബീഫ് കറി(എല്ല് ഇല്ലാതെ)
1)ബീഫ് – ഒരുകിലോ
2) സവാള – മൂന്നെണ്ണം
3) കുരുമുളകുപൊടി- എരിവിന് പാകത്തിന്
4) ഇഞ്ചി – ഒരു കഷണം
5) വെളുത്തുള്ളി – ഒരുകുടം
6) മുളക് പൊടി – ഒരു സ്പൂൺ
7) മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
8) പച്ചമുളക് – നാലോ അഞ്ചോ
9) പെരുംജീരകപ്പൊടി – ഒരു സ്പൂൺ
10) ഏലക്കായ് – നാല്
11) ഗ്രാമ്പൂ – ആറോ ഏഴോ
12) കറുവപ്പട്ട – ഒരു കഷണം
13) കച്ചോലം – ഒരെണ്ണം
14) ജാതിക്ക – ഒന്നിന്റെ പകുതി
15) ചെറുനാരങ്ങ – ഒരെണ്ണം
16) വെളിച്ചെണ്ണ
17) മല്ലിയില
18) കറിവേപ്പില
തയ്യാറാക്കുന്ന വിധം:

ബീഫ് നാരങ്ങാ നീരും ഉപ്പും കുരുമുളകും പുരട്ടി കുറച്ചു നേരം മാരിനേറ്റ് ചെയ്യുക. 4 മുതൽ 14 വരെയുള്ള ചേരുവകൾ അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് പെയ്സ്റ്റ് ആയി എടുക്കുക.സവാള വെളിച്ചെണ്ണയിൽ നന്നായി വഴറ്റി ഗോൾഡൻ ബ്രൗൺ പരുവമായി തുടങ്ങുമ്പോൾ അരച്ചുവെച്ച മസാലയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച ബീഫും കറിവേപ്പിലയും മല്ലിയിലയും രണ്ട് ഗ്ലാസ് വെള്ളവും ചേർത്തു കുക്കറിൽ 4-5 വിസിൽ വരുന്നത് വരെ വേവിക്കുക ആവി പൂർണമായും പോയതിനു ശേഷം വെയിറ്റ് ഇടാതെ മുക്കാൽ മണിക്കൂറോളം ചെറിയ തീയിൽ വേവിക്കുക. നല്ല എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.

Back to top button
error: