TechTRENDING

പി​എ​സ്എ​ല്‍​വി-​സി52​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ

ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​റ്റൊ​രു വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ഐ​എ​സ്ആ​ര്‍​ഒ. പി​എ​സ്എ​ല്‍​വി-​സി52​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.59ന് ​ന​ട​ക്കും. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​ദ്യ വി​ക്ഷേ​പ​ത്ത​റ​യി​ല്‍​നി​ന്നാ​ണ് റോ​ക്ക​റ്റ് കു​തി​ച്ചു​യ​രു​ക.

ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ​ഒ​എ​സ്-04 ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പി​എ​സ്എ​ല്‍​വി-​സി52 റോ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. 1710 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​ഒ​എ​സ്-04 ഉ​പ​ഗ്ര​ഹം 529 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള സൗ​ര​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കാ​ണ് റോ​ക്ക​റ്റ് എ​ത്തി​ക്കു​ക.​മ​റ്റു ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ക്കൂ​ടി പി​എ​സ്എ​ല്‍​വി-​സി52 വ​ഹി​ക്കും.

Signature-ad

തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി (ഐ​ഐ​എ​സ്ടി) വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ള​റാ​ഡോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ല​ബോ​റ​ട്ട​റി ഓ​ഫ് അ​റ്റ്മോ​സ്‌​ഫെ​റി​ക് ആ​ന്‍​ഡ് സ്പേ​സ് ഫി​സി​ക്സു​മാ​യി സ​ഹ​ക​രി​ച്ച് നി​ര്‍​മി​ച്ച ഇ​ന്‍​സ്പ​യ​ര്‍ സാ​റ്റ്-1, ഇ​ന്ത്യ-​ഭൂ​ട്ടാ​ന്‍ സം​യു​ക്ത ഉ​പ​ഗ്ര​ഹ​മാ​യ ഐ​എ​ന്‍​എ​സ്-2​ബി​യു​ടെ മു​ന്‍​ഗാ​മി​യാ​യ ഐ​എ​സ്ആ​ര്‍​ഒ​യു​ടെ സാ​ങ്കേ​തി​ക വി​ദ്യാ പ​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഐ​എ​ന്‍​എ​സ്-2​ടി​ഡി എ​ന്നി​വ​യാ​ണ് അ​വ.

Back to top button
error: