KeralaNEWS

‘മിഷൻ ബാബു’ ; ചിലവ് അരക്കോടി

 പാലക്കാട്: മലമ്ബുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉള്‍പ്പെടുത്താതെയുള്ള തുകയാണ് ഇതെന്ന് അതോറിറ്റി അറിയിച്ചു. ഒരോ ഇനത്തിന്റേയും പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാബു കുടുങ്ങിയപ്പോള്‍, എന്‍ഡിആര്‍എഫിന്റെ ശ്രമത്തിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടര്‍ മലമ്ബുഴയില്‍ എത്തുന്നത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ മി ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, മറ്റ് സംവിധാനങ്ങള്‍ ഗതാഗതം തുടങ്ങിയവയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് വന്നുവെന്ന കണക്കുകളാണ് ലഭിച്ചിരിക്കുന്നത്.

Back to top button
error: