തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി തെക്കൻ കേരളത്തിൽ പരക്കെ വേനൽമഴ. ശക്തമായ കാറ്റോടും ഇടിയോടും കൂടിയാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്തത്.മഴ പെയ്ത സ്ഥലങ്ങളിൽ കടുത്ത ചൂടിന് ഇതോടെ അൽപം ആശ്വാസമായിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷമായിരുന്നു പരക്കെ മഴ ലഭിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി കോട്ടയം ജില്ലകളിൽ മഴ ലഭിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.തിരുവനന്തപു രം എയര്‍പോര്‍ട്ടില്‍ 45 മിനിറ്റില്‍ 39 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ തെക്കന്‍ മധ്യ ജില്ലകളില്‍ ഇന്ന് രാത്രിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴപെയ്യും.
മധ്യ,തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.