KeralaNEWS

ബൈക്കുകൾ കൂട്ടിയിടിച്ചു, വർക്കലയിൽ രണ്ടു പേർ മരിച്ചു

ർക്കല: അതിരറ്റ ആവേശവും അമിത സ്പീഡും ലഹരി ഉപയോഗവും മൂലം എണ്ണമറ്റ യുവാക്കളാണ് നടുറോഡിൽ പിടഞ്ഞു വീണ് മരിക്കുന്നത്. വർക്കലയിലുണ്ടായ വാഹനാപകടത്തിൽ ഇന്നലെ രാത്രി 2 പേർ പിടഞ്ഞു മരിച്ചതിനു പിന്നാലും അമിതവേഗതയായിരുന്നു കാരണം. ഹെലിപ്പാഡിനു സമീപം മംഗ്ലാവ് മുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്.

വെള്ളിയാഴ്‌ച രാത്രി നടന്ന അപകടത്തിൽ ഇടവ സ്വദേശി വെൺകുളം കുരുവിള ഉഷസ്സിൽ അനന്തപത്മനാഭൻ (21), കാപ്പിൽ കണ്ണമൂട് അമ്മു ഭവനിൽ ബൈജു (52) എന്നിവരാണ് മരിച്ചത്.

Signature-ad

അമിത വേഗത്തിൽ എത്തിയ ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡയറി ഡവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റിൽ സീനിയർ ക്ലർക്ക് ആണ് ബൈജു.

Check Also
Close
Back to top button
error: