ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം.റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്.ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി കണക്കിലെടുത്തുകൊണ്ടാവണം. ഇതിനര്‍ഥം എല്ലാ ഫാസ്റ്റ് ഫുഡും നല്ലതാണ് എന്നും എല്ലാ ഫാസ്റ്റ് ഫുഡും ചീത്തയാണ് എന്നുമല്ല.പ്രോസസ്ഡ് വസ്തുക്കള്‍ ഉപയോഗിക്കാത്ത പീസ്ത, ടാക്കൊ, സാൻഡ്‌വിച്ച് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഫ്രൈ ചെയ്തതെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. സാച്യുറേറ്റഡ് ഫാറ്റ് ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കാൾ കുറവായിരിക്കും.
ഇതിനാലാണ് ഇതിനെ എംപ്റ്റി കാലറി എന്ന് വിളിക്കുന്നത്.പായ്ക്ക് ചെയ്തുവരുന്ന പൊട്ടറ്റോ ചിപ്സ് ഉൾപ്പെടെയുള്ളവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്.ജങ്ക് ഫുഡിലെ കാലറി ഷുഗറിൽ നിന്നോ ഫാറ്റിൽ നിന്നോ ഉള്ളതാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, മിനറൽസ്, വൈറ്റമിൻ എന്നിവയൊക്കെ കുറവായിരിക്കും. സാച്യുറേറ്റഡ് ഫാറ്റ് വച്ചുണ്ടാക്കുന്ന ഇറച്ചി ജങ്ക് ഫുഡ് ആണ്.പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും.
ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ഇൻസുലിൻ അനുപാതം കൂടാനും ഇതിലൂടെ പൊണ്ണത്തടി, ടൈപ് 2 ഡയബറ്റിസ് എന്നിവ വരാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൈ കാലറി, ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അളവിൽ കൂടുതൽ കഴിക്കുന്നു. ഇതിൽ ഉപ്പ് കൂടുതലായതിനാൽ നീരുണ്ടാവാനും ബിപി കൂടാനും സാധ്യതയുണ്ട്. കൊളസ്ട്രോൾ കൂടി കൂടുന്നതോടെ ഇത് ഹൃദയത്തെ ബാധിക്കുകയും ചെയ്യും.ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നവർക്ക് ഫ്രൂട്സ്, വെജിറ്റബിൾസ് തുടങ്ങിയവ കഴിക്കാനുള്ള താൽപര്യവും കുറയും. ക്രമേണ ലഹരി മരുന്നു കഴിക്കുന്നതിനു സമാനമായ അഡിക്‌ഷനിലേക്ക് ജങ്ക് ഫുഡ് കഴിക്കുന്നവരെത്തുമെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.
വളരെയധികം കലോറി അടങ്ങിയതുകാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്.അതിനാൽത്തന്നെ സ്ഥി രമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും.ശരീരത്തിന് കൊഴുപ്പ് ആവശ്യമാണ്.പക്ഷേ, ജങ്ക് ഫുഡിൽ പ്രധാനമായും നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന കൊഴുപ്പാണുള്ളത്. ബർഗറുകൾ, പിസ്സ, ഐസ്‌ക്രീം, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവയിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗത്തിന് കാരണമാകുന്നു.സംസ്കരിച്ച, പാക്കുചെയ്ത ഭക്ഷണങ്ങളിൽ പലപ്പോഴും ഉപ്പിന്റെ അംശം കൂടുതലാണ് ഇത് ഉയർന്ന രക്തസമ്മർദം, സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും.
ജങ്ക് ഫുഡ് കഴിക്കുന്നത് കരളിനെയും ഗുരുതരമായി ബാധിക്കും എന്ന് പഠനങ്ങൾ പറയുന്നു.രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. മദ്യപിക്കാതെതന്നെ കോളകളുടെയും ഇത്തരം ഭക്ഷണപദാർഥങ്ങളുടെയും അമിത ഉപയോഗംകാരണം ലിവർ സിറോസിസ് പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
ജങ്ക് എന്ന വാക്കിന്റെ അർഥംതന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്.വളരെ ഉയർന്ന തോതിൽ കലോറികളടങ്ങിയതും (പഞ്ചസാര അല്ലെങ്കിൽ, കൊഴുപ്പ് ), കുറഞ്ഞ പോഷകമൂല്യവുമുള്ള ഭക്ഷണപദാർഥങ്ങളെയാണ് ‘ജങ്ക് ഫുഡ്’ എന്ന് വിളിക്കുന്നത്. കഴിക്കാനുള്ള എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതൽ, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാം കുട്ടികളെ ഇതിലേക്ക് ആകൃഷ്ടരാക്കുന്നു. ഒട്ടുമിക്ക ഫാസ്റ്റ്ഫുഡുകളും അങ്ങനെ ‘ജങ്ക് ഫുഡ്’ വർഗത്തിൽപ്പെടുത്താം.എല്ലാതരം അനാരോഗ്യകരമായ ചേരുവകളോടെയാണ് ഇവയുടെ നിർമ്മാണം.
പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളിൽ കലോറികൾ കുറവും പോഷക സമ്പുഷ്ടവുമാണ്.അതിനാൽ കുട്ടികളെ വീട്ടിലുണ്ടാക്കുന്ന സമീകൃത ഭക്ഷണങ്ങൾ കഴിയ്ക്കാൻ ശീലിപ്പിക്കുക.കുട്ടികളുടെ വാശിക്ക് വഴങ്ങാതിരിക്കുക !