KeralaNEWS

കരാറുകാരൻ സഭയുടെ ഭൂമിയിൽ നിന്ന് മണൽ കടത്തി; ബിഷപ്പ് അറസ്റ്റിൽ

ത്തനംതിട്ട: മലങ്കര കത്തോലിക്കാസഭാ ബിഷപ്പിനെ ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തു.അനധികൃത മണല്‍ ഖനന കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് ആണ് അറസ്റ്റിലായത്.വികാരിയായ ജനറല്‍ ഷാജി തോമസ് മണിക്കുളം  പുരോഹിതന്‍മാരായ ‌ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു.40 വര്‍ഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഇവിടെ കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം നിയമിച്ചിരുന്നു.ഇയാൾ സഭയറിയാതെ കൃഷിയുടെ മറവിൽ മണൽ കടത്തുകയായിരുന്നു.

 

Signature-ad

 

വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥർ എന്ന നിലയിലാണ് രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം  മാനുവല്‍ ജോര്‍ജിനെതിരെ നിയമനടപടികള്‍ ആരംഭിച്ചുവെന്ന് രൂപത അറിയിച്ചു.

Back to top button
error: