പൊറോട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി ഇനങ്ങള്‍, ഫാസ്റ്റ് ഫുഡ്, ലഘുപാനീയങ്ങള്‍ എന്നിവയെല്ലാം പൂർണമായും ഒഴിവാക്കണം
പൈല്‍സ് അഥവാ അര്‍ശസ് പലരേയും ബുദ്ധിമുട്ടിയ്ക്കുന്ന ഒരു അസുഖമാണ്.പുറത്തു പറയാനുള്ള മടി കാരണം പലരും ചികിത്സ പോലും തേടാതെ ജീവിതകാലം മുഴുവന്‍ ഇതിന്റെ വേദനയനുഭവിയ്ക്കുന്നു.ഏറ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നായ പൈല്‍സ് ഇന്ന് സര്‍വസാധാരണവുമാണ്. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്.
മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം.
പൈല്‍സ് ഗുരുതരമാകുന്നതോടെ കഠിനമായ വേദനയും രക്തംപോക്കുമെല്ലാമുണ്ടാകും.ഇതിന് ധാരാളം ചികിത്സകളുണ്ട്.എങ്കിലും നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരവഴികളാണ് ഇവിടെ സൂചിപ്പിക്കുന്നത്
ജീരകം
അല്‍പം ജീരകം വറുക്കുക. ഇതിനൊപ്പം ഇത്ര തന്നെ വറുക്കാത്ത ജീരകവും ചേര്‍ത്തു പൊടിയ്ക്കുക. ഈ പൊടി ദിവസവും അര ടീസ്പൂണ്‍ വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.
മോര്
മോരില്‍ അല്‍പം ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.
വാഴപ്പഴം
ഒരു പഴം നല്ലപോലെ ഉടച്ച് ഒരു കപ്പ് പാലില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ദിവസവും മൂന്നു തവണ വീതം കുടിയ്ക്കുക.
ബീറ്റ്‌റൂട്ട്, ക്യാരറ്റ് ജ്യൂസ്
ബീറ്റ്‌റൂട്ട്, ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ഞരമ്പുകളുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.
ബേക്കിംഗ് സോഡ
പൈല്‍സ് പഴുത്തിട്ടുണ്ടെങ്കില്‍ ഈ ഭാഗത്ത് അല്‍പം ബേക്കിംഗ് സോഡ പുരട്ടുന്നതും ഗുണം ചെയ്യും.
പാവയ്ക്ക
പാവയ്ക്ക കഴിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. പാവയ്ക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ് ഈ നീര് പുരട്ടുന്നതും നല്ലതാണ്.
ആര്യവേപ്പ്
ആര്യവേപ്പ്, ഗോതമ്പിന്റെ പുല്ല് എന്നിവ ചേര്‍ത്തരച്ച് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു നല്ലതാണ്. ഇത് വയററിലെ വിഷാംശം പുറന്തള്ളും. പൈല്‍സിന് ശമനമുണ്ടാക്കുകയും ചെയ്യും.
ബെറി
സ്‌ട്രോബെറി, ബ്ലാക് ബെറി, ചെറി തുടങ്ങിയ ഏതിനം ബെറികളും പൈല്‍സിന് നല്ലതാണ്. ഇത് ശോധന എളുപ്പമാക്കും. പൈല്‍സ് പഴുക്കുന്നതു തടയുകയും ചെയ്യും.
ഇഞ്ചി നീര്
ഇഞ്ചി നീര്, പുതിനയുടെ നീര്, തേന്‍, മുസമ്പി ജ്യൂസ് എന്നിവ ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കുക. ഇത് കുടിയ്ക്കുന്നത് പൈല്‍സിനുള്ളൊരു നല്ല പരിഹാരമാണ്.
റാഡിഷ്
റാഡിഷ് ജ്യൂസും പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. പൈല്‍സിന് ആശ്വാസം നല്‍കുകയും ചെയ്യും.
വെള്ളം
ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. ഇത് മലബന്ധം ഒഴിവാക്കും. മലബന്ധമാണ പൈല്‍സിനുള്ള ഒരു മുഖ്യ കാരണം.
നല്ല ഭക്ഷണങ്ങള്‍
നല്ല ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ടത് വളരെ പ്രധാനം. പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴം, പേരയ്ക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ പൈല്‍സുള്ള നല്ലൊരു പരിഹാരമാണ്.
ചുവന്നുള്ളി
ചുവന്നുള്ളി അരിഞ്ഞ് അല്പം നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് പൈല്‍സ് തടയാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ പക്ഷെ, നെയ്യ് ഉപയോഗിക്കരുത്. ഉള്ളി ഏത് രൂപത്തില്‍ കഴിക്കുന്നതും നല്ലതുതന്നെ.
ത്രിഫലപ്പൊടി
നിത്യവും ത്രിഫലപ്പൊടി പാലില്‍ ചേര്‍ത്തുകഴിക്കുന്നത് മലബന്ധവും പൈല്‍സും ഇല്ലാതാക്കും.
*മലദ്വാരത്തിലൂടെ രക്തംപോകുന്നു എന്നതുകൊണ്ടു മാത്രം അത് പൈല്‍സാണ് എന്നുതീരുമാനിക്കാനാവില്ല. മലദ്വാരത്തിലെ അര്‍ബുദം മുതല്‍ ഒട്ടേറെ രോഗങ്ങള്‍ കൊണ്ട് ഇങ്ങനെയുണ്ടാകാം. അതിനാല്‍ ഡോക്ടറെകണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.
* നാരു കുറഞ്ഞ ആഹാരം കഴിക്കുന്നത് പൈല്‍സിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് പൈല്‍സ് കൂട്ടും എന്നൊരുപൊതുധാരണയുണ്ടല്ലോ. നാരിന്റെ അംശം അല്പംപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങള്‍ പൈല്‍സിന് കാരണമാകുന്നത്.
*പൊറോട്ട ഉള്‍പ്പെടെ മൈദകൊണ്ടുണ്ടാക്കുന്ന എല്ലാഭക്ഷണയിനങ്ങളും പൈല്‍സിന് വഴിയൊരുക്കുന്നവയാണ്. നാരുകുറഞ്ഞ ഇത്തരം ഭക്ഷണങ്ങളാണ് മലബന്ധവും വയറിന് അസ്വസ്ഥതയുമുണ്ടാക്കുന്നത്.
* പൊരിച്ചതും വറത്തതുമായ ഭക്ഷണങ്ങള്‍ പൈല്‍സ് ഉണ്ടാകാനും ഉള്ളവര്‍ക്ക് അത് കൂടാനും കാരണമാകും.
* പായ്ക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങള്‍, കോളാ-പാനീയങ്ങള്‍, ഉപ്പിലിട്ടവ തുടങ്ങിയവയും പൈല്‍സിനു കാരണമാകാം.
* ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, നൂഡില്‍സ് തുടങ്ങിയവ പൈല്‍സിന് നന്നല്ല.