HealthLead News

ഗൃഹവൈദ്യം 

1,ചുമ.
♣️ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
♣️തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക.
♣️കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
♣️വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
♣️കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
2, പനി
♣️തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
♣️ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
♣️തുളസിനീരില്‍ കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
3, ജലദോഷം
♣️തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം കഴിക്കുക.
♣️ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
4, രക്താതിസമ്മര്ദം.
♣️ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്ത്തു കഴിക്കുക.
♣️തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്ദത്തിന് വളരെ കുറവുണ്ടാകും.
♣️ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു കഴിച്ചാല്‍ രക്തസമ്മര്ദ്ത്തിന് കുറവുണ്ടാകും.
5, ആസ്തമ
♣️മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍  41 ദിവസം  തുടര്ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
♣️ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്തു കഴിക്കുക.
♣️വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
♣️തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
6, കഫശല്യം.
♣️ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
♣️തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
♣️നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
♣️7, കൊടിഞ്ഞി
♣️ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
♣️മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
♣️ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
8, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്.
♣️നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
♣️തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്പ്പെടുത്തുക.
♣️നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
9, അമിതവണ്ണം.
♣️തേനും ഇളം ചൂടുള്ള വെള്ളവും സമംചേര്ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
♣️ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്ത്തു പതിവായി കഴിക്കുക.
♣️ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്തു കഴിക്കുക.
♣️10, പ്രമേഹം.
♣️പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
♣️രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
♣️മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
♣️ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
♣️നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്പ്പൊടി ചേര്ത്തു് കഴിക്കുക.
11, ഇക്കിള്‍.
♣️ വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്കൊൂണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
♣️വായില്‍ ഒന്നോ രണ്ടോ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
12, കൃമിശല്യം.
♣️നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്ത്തു കലക്കി കുടിക്കുക.
♣️അല്പം കായമെടുത്ത് ശര്ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
♣️ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
13, ഗ്യാസ്ട്രബിള്‍.
♣️വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
♣️പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
♣️വെളുത്തുള്ളി ചുട്ടുതിന്നുക.
♣️കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
14, ദഹനക്കേട്.
♣️ഒരു ചെറുകഷ്ണം ഇഞ്ചി, രണ്ടോ മൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
♣️ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്ത്ത് ചവച്ചിറക്കുക.
♣️ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
15, പുളിച്ചുതികട്ടല്‍.
♣️കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
♣️മലര്പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്ത്തു കഴിക്കുക.
♣️വെളുത്തുള്ളി നീരും പശുവിന്ന്നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

Back to top button
error: