കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. അദ്ദേഹം കിടക്കയിൽ എഴുന്നേറ്റിരുന്നതായി ചികിത്സാ സംഘം അറിയിച്ചു. സാധാരണഗതിയിൽ ശ്വാസം എടുക്കാൻ ആരംഭിച്ചു.
തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഓർത്തെടുത്ത് സംസാരിക്കുന്നുണ്ട്. ഇന്ന് ഐസിയുവിൽ നിന്ന് മാറ്റും.
കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാമ്പ് പി ടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാമ്പ് കടിയേറ്റത്.