IndiaNEWS

പ്രധാനമന്ത്രി ആവാസ്​ യോജന പദ്ധതിക്ക്​ അനുവദിച്ച തുകയുപയോഗിച്ച്‌​ 80 ലക്ഷം കക്കൂസ്​ പോലും നിർമ്മിക്കാനാകില്ലെന്ന്​ ഡോ.വി.ശിവദാസന്‍ എം.പി

ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ്​ യോജന പദ്ധതിക്ക്​ അനുവദിച്ച തുകയുപയോഗിച്ച്‌​ 80 ലക്ഷം കക്കൂസ്​ പോലും നിർമ്മിക്കാനാകില്ലെന്ന്​ ഡോ.വി.ശിവദാസന്‍ എം.പി. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച്‌ അവതരിപ്പിച്ച പദ്ധതി.എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വായ്താരികള്‍കൊണ്ട് വീട്​ നിർമ്മിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.അതിന് മണലും സിമന്‍റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാധ്വാനവും വേണം. അതിനെല്ലാമായി എത്ര രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നത് നോക്കുക.പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താല്‍ തന്നെ 48,000 കോടി രൂപ മാത്രമാണ്.

 

Signature-ad

ഇത്രയും വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച തുകയെ 80 ലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് 60,000 രൂപ മാത്രമാണുണ്ടാകുക.ഈ തുക കൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.ഈ തുക 80 ലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല-എംപി കുറ്റപ്പെടുത്തി.

Back to top button
error: