IndiaNEWS

കേ​ന്ദ്ര​ബ​ജ​റ്റ് ഇന്ന്,തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആനുകൂല്യങ്ങൾക്ക് സാധ്യത

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന് കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് അ​വ​ത​ര​ണം. ആ​ദാ​യ നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​കു​തി ഘ​ട​ന​ക​ളി​ൽ ആ​ശ്വാ​സ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സാ​മ്പത്തി​ക വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ​യും ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​ക സ​ബ്സി​ഡി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക അ​നു​കൂ​ല പ​ദ്ധ​തി​ക​ളും പ്ര​തീ​ക്ഷി​ക്കാം. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ചെ​റു​കി​ട വ്യ​വ​സാ​യം, കാ​ർ​ഷി​ക രം​ഗം, ഡി​ജി​റ്റ​ൽ ക​റ​ൻ​സി, സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് വേ​ണ്ട പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വും കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നു സാ​ധ്യ​ത​യു​ണ്ട്.

Signature-ad

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യും ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചേ​ക്കാം. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​തി​സ​ന്ധി നേ​രി​ട്ട ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പത്തി​ക വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യം ആ​കു​ന്ന പു​ത്ത​ൻ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളാ​യ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

Back to top button
error: