KeralaNEWS

കെഎസ്ഇബിയുടെ പേരിൽ വീണ്ടും തട്ടിപ്പ്; ജാഗ്രതൈ

വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് പലർക്കും പലതരത്തിൽ മെസ്സേജുകൾ വരുന്നുണ്ട്.മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്.മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്ബറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവര്‍, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലികേഷനുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനാവശ്യപ്പെടും.

 

തുടര്‍ന്ന് അതിലൂടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത്.ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത്.വടക്കേ ഇന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍.കെഎസ്ഇബി ഇതു സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എല്ലാവരും ജാഗ്രത പുലർത്തുക.

Back to top button
error: