കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്ത്തകന് പരിക്ക്.ഇയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.ധനരാജ് വധക്കേസ് പ്രതി കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഉഗ്രസ്ഫോടനം ഉണ്ടായത്.അന്വേഷണത്തിൽ ബോംബ് പൊട്ടിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റതായും പോലിസ് പറഞ്ഞു.ബിജു നിലവില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.