8 മണിക്കൂറാണ് ഡ്യൂട്ടി സമയം. 715 രൂപയാണു ദിവസ വേതനമെങ്കിലും ദൂരമനുസരിച്ച് പ്രത്യേക ബത്ത ലഭിക്കും. അധികമുള്ള ഒരു മണിക്കൂറിന് 100 രൂപ, 2 മണിക്കൂര്‍ വരെ 175 രൂപ, 2 മണിക്കൂറിനു ശേഷം 375 രൂപ എന്നിങ്ങനെ ലഭിക്കും.
പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കണം.യാത്രക്കാരുടെ ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും.
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ സ്വിഫ്റ്റില്‍ ചേരാമെന്നും കമ്പനി അറിയിച്ചു.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ മാസവും സമ്മാനവും യാത്രക്കാർക്ക് ഫുഡ് എത്തിച്ചുകൊടുക്കുന്നതിന്റെ കമ്മീഷൻ എല്ലാദിവസവും നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 8. വെബ്സൈറ്റ് www.cmdkerala