എന്താണ് ‘ഗോൾഡൻവിസ’ എന്തൊക്കെയാണ് പ്രത്യേകതകൾ, ആർക്കൊക്കെ ലഭിക്കും…?
എന്താണ് ഗോള്‍ഡന്‍ വിസയെന്നും എന്തൊക്കെയാണ് പ്രത്യേകതകളെന്നും പലർക്കും നിശ്ചയമില്ല. ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന രാജ്യങ്ങൾ അനവധിയാണ്. ഗോള്‍ഡന്‍ വിസകള്‍ രാജ്യത്ത് ആളുകള്‍ക്ക് താമസാനുമതിയോ മറ്റൊരു രാജ്യത്ത് പൗരത്വമോ ലഭിക്കാനുള്ള അവസരം നല്‍കുന്നു. വീട് വാങ്ങുന്നവര്‍ക്കും രാജ്യത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കും നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കും പല രാജ്യങ്ങളും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നു
യുണൈറ്റഡ് അറബ് എമിറേറ്റ്സ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഒട്ടേറെ സിനിമാ താരങ്ങള്‍ക്കും പ്രമുഖ വ്യക്തികൾക്കും ഗോള്‍ഡന്‍ വിസ നല്കി. അതേ തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളും ഗോള്‍ഡന്‍ വിസ നടപ്പിലാക്കി വരുന്നു. ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന രാജ്യങ്ങൾ അനവധിയാണ്.
എന്താണ് ഗോള്‍ഡന്‍ വിസയെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും പലർക്കും നിശ്ചയമില്ല.
ഗോള്‍ഡന്‍ വിസകള്‍ രാജ്യത്ത് ആളുകള്‍ക്ക് താമസാനുമതിയോ മറ്റൊരു രാജ്യത്ത് പൗരത്വമോ ലഭിക്കാനുള്ള അവസരം നല്‍കുന്നു.
വീട് വാങ്ങുന്നവര്‍ക്കും രാജ്യത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കും നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കും പല രാജ്യങ്ങളും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നു. ആ രാജ്യത്തെ നിയമപരമായ താമസക്കാരാകാം എന്നതാണ് ഗോള്‍ഡന്‍ വിസയുടെ ഏറ്റവും വലിയ പ്രത്യേകത.
മറ്റൊരു രാജ്യത്ത് താമസം അല്ലെങ്കില്‍ രണ്ടാമത്തെ പാസ്‌പോര്‍ട്ട് എളുപ്പത്തില്‍ നേടാനാകും എന്നതാണ് ഗോൾഡൻ വിസയുടെ വലിയ പ്രത്യേകത. ഈ വിസയിലൂടെ കുടുംബത്തിനും അവിടെ താമസിക്കാനും സ്‌കൂളില്‍ പോകാനും കഴിയും. മെഡിക്കല്‍ സൗകര്യങ്ങൾ ലഭ്യമാകുകയും ചെയ്യും.
ദുബായ് ഗോള്‍ഡന്‍ വിസ പ്ലാനിനുള്ളില്‍, യു.എ.ഇ 5 വര്‍ഷത്തെ റെസിഡന്‍സി പ്രോഗ്രാമും 10 വര്‍ഷത്തെ റെസിഡന്‍സി പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു. അഞ്ചു വര്‍ഷത്തെ ഓപ്ഷനിലേക്ക് യോഗ്യത നേടുന്നതിന്, യു.എഇയിലെ ഒരു വസ്തുവില്‍ ഒരാള്‍ കുറഞ്ഞത് 5 ദശലക്ഷം ദിര്‍ഹം നിക്ഷേപിക്കേണ്ടതുണ്ട്. 10 വര്‍ഷത്തെ ഓപ്ഷനിലേക്ക് യോഗ്യത നേടുന്നതിന്, ഒരാള്‍ കുറഞ്ഞത് 10 ദശലക്ഷം ദിര്‍ഹമെങ്കിലും പൊതു നിക്ഷേപങ്ങളില്‍ നിക്ഷേപിക്കണം.
സമ്പന്നരായ നിക്ഷേപകര്‍ക്ക് യുണൈറ്റഡ് കിംഗ്ഡം ടയര്‍-1 ഇന്‍വെസ്റ്റര്‍ വിസ വാഗ്ദാനം ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏറ്റവും കുറഞ്ഞ നിക്ഷേപം 2000,000 പൗണ്ട് ആണ്. അത് ഒരു നിയന്ത്രിത ധനകാര്യ സ്ഥാപനത്തിലായിരിക്കണം. ബാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിക്ഷേപകന് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാം.
ഒരു കുടുംബാംഗത്തിന് അപേക്ഷിച്ചാലും, വിസ മാറുന്നതിനായാലും വിസ നീട്ടുന്നതായാലും ഉള്‍പ്പെടുന്ന ഫീസ് തുല്യമായിരിക്കും.
സിംഗപ്പൂരില്‍ ഒരു ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിന്, പുതിയതോ നിലവിലുള്ളതോ ആയ ബിസിനസ്സിലോ അംഗീകൃത ഫണ്ടിലോ രാജ്യത്തെ ഒരു കുടുംബ ഓഫീസിലോ കുറഞ്ഞത് 2.5 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. നിങ്ങള്‍ ഒരു പുതിയ കമ്പനി സ്ഥാപിക്കുകയാണെങ്കില്‍, കമ്പനിയുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക അക്കൗണ്ടുകളോ മുന്‍ ബിസിനസ്സ് വിവരങ്ങളോ നല്‍കണം.
സിംഗപ്പൂര്‍ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമില്‍, നിങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം സ്ഥിരതാമസാവകാശം നേടാനും പൗരത്വത്തിന് അപേക്ഷിക്കാനും കഴിയും.
ലോകത്തിലെ ഏറ്റവും ലാഭകരമായ ഗോള്‍ഡന്‍ വിസ പ്രോഗ്രാമുകളിലൊന്ന് പോര്‍ച്ചുഗലിന്‍റേതാണ്. ഇവിടുത്തെ റിയല്‍ എസ്റ്റേറ്റില്‍ കുറഞ്ഞത് 500000 യൂറോ നിക്ഷേപിച്ച് ഒരാള്‍ക്ക് പോര്‍ച്ചുഗല്‍ താമസക്കാരനാകാം. അതേ സമയം ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ ആണ് നിക്ഷേപം നടത്തുന്നതെങ്കില്‍ തുക 400000 യൂറോയായി കുറയും.
അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപകന് പൗരത്വത്തിനോ സ്ഥിരതാമസത്തിനോ അപേക്ഷിക്കാം.