NEWS

ശബരിമലയില്‍ അന്നദാനത്തിന് പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിൻ്റെ മറവില്‍ കോടികളുടെ തട്ടിപ്പ്

2019ലെ തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. 30ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവില്‍ ഒന്നരക്കോടിയുടെ ബില്ലാണ് സമർപ്പിച്ചത്. തട്ടിപ്പിന് കൂട്ടു നില്‍ക്കാൻ നിര്‍ബന്ധിച്ചതോടെ കരാറുകാരന്‍ തന്നെ ദേവസ്വം വിജിലിന്‍സിനെവിവരം അറിയിച്ചു

ബരിമലയില്‍ അന്നദാനത്തിന്റെ മറവില്‍ നടന്നത് കോടികളുടെ തട്ടിപ്പ്. 2018-’19 ശബരിമല തീര്‍ഥാടന കാലത്താണ് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്ന വിവരം വിജിലന്‍സ് കണ്ടെത്തിയത്. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരിലാണ് ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്.

മാത്രമല്ല, വന്‍ ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തന്ത്രപ്രധാനമായ തസ്ഥികകളിയിലേക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നിയമിച്ചത്. വിജിലന്‍സ് പ്രതി ചേര്‍ത്ത നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ മാസങ്ങൾ പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡ് ഒരു നടപടിയും എടുത്തില്ല. നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയപ്രകാശ്, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ പോറ്റി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറര്‍മാരായ സുധീഷ് കുമാര്‍, രാജേന്ദ്രപ്രസാദ് എന്നിവരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.

Signature-ad

കൊല്ലത്തുള്ള ജെ.പി ട്രേഡേഴ്‌ എന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നല്‍കാന്‍ കരാറെടുത്തത്. തീര്‍ത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോര്‍ഡിന് നല്‍കി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നല്‍കി. ബാക്കി തുക നല്‍കണമെങ്കില്‍ ക്രമക്കേടിന് കൂട്ടു നില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെയാണ് കരാറുകാരന്‍ ദേവസ്വം വിജിലിന്‍സിനെ സമീപിച്ചത്. 30ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവില്‍ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്.

Back to top button
error: