വയനാട്: ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൊടുവള്ളി വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന് റാഷിദിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് റാഷിദ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്.
കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ കെ.എം ജോമിയും സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കണ്ണൂര്‍ സ്വദേശികളായ ചില സുഹൃത്തുക്കളെ കാണാനായി ഇന്നലെ രാത്രിയാണ് ബൈക്കിൽ റാഷിദ് ഇവിടെയെത്തിയത്.തുടര്‍ന്ന് ഇന്ന് രാവിലെ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിപ്പോകുകയായിരുന്നു.
ദുബൈയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുൻപായിരുന്നു റാഷിദ് നാട്ടിലെത്തിയത്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: താഹിറ. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, റിഷാദ്, ഹബീബ.